Posts

Showing posts from September, 2026

യുക്തിവാദി

    ഒരു ഷർട്ട് തയ് ‌ ക്കാൻ കൊടുത്തയച്ചു . കഴിയുന്നതും വേഗം തയ്ച്ചു തരാൻ തയ്യൽക്കാരനോട് അപേക്ഷിക്കാനും പറഞ്ഞു .   കൊടുത്തിട്ടുണ്ട് , ദൈവം സഹായിച്ചു രണ്ടു ദിവസം കൊണ്ട് തരാമെന്നു പറഞ്ഞിട്ടുണ്ട് , തിരിച്ചു വന്ന വേലക്കാരൻ ബോധിപ്പിച്ചു .   രണ്ടു ദിവസം കഴിഞ്ഞു വേലക്കാരൻ തയ്യൽക്കടയിൽ ഹാജരായി . ' അല്പം ജോലി ബാക്കി ഉണ്ട് , ദൈവസഹായം ഉണ്ടായാൽ നാളെ കൊണ്ടുപോകാം ', തയ്യൽക്കാരൻ പറഞ്ഞു .   അയാൾ വേലക്കാരനെ പിറ്റേന്നും അയച്ചു . ' ദൈവകൃപ ഉണ്ടെങ്കിൽ നാളെ തരാൻ പറ്റിയേക്കും ' തയ്യൽക്കാരന്റെ മറുപടി വേലക്കാരൻ മുതലാളിയെ അറിയിച്ചു .   പിറ്റേ ദിവസം വേലക്കാരനെ അയക്കുമ്പോൾ അയാൾ പറഞ്ഞു : ' ദൈവത്തിനെ കൂട്ട് പിടിക്കാതെ സ്വന്തമായി തയ്ച്ചു തരാൻ എത്ര നാളാകും എന്ന് ചോദിക്ക് '.

സഹായിക്കാൻ സഹായിക്കണം.

  മഴ തോരാതെ പെയ്തു . പുഴ കര കവിഞ്ഞൊഴുകി വെള്ളം മുറ്റത്തെത്തി . അത് പിന്നെ അകത്തു കയറി . ദേവദാസൻ പുറത്തേക്കു നോക്കി പ്രാർത്ഥിച്ചു .   അപ്പോഴതാ ഒരു തോണി കടവിലേക്ക് അടുക്കുന്നു . ' വെള്ളം ഇനിയും   കയറും , ഇതിലേക്ക് കയറു , ഞാൻ ദൂരെ ഉയർന്ന നിലത്ത് എത്തിക്കാം ' , മുള നേരെ നിർത്തി തോണിക്കാരൻ വിളിച്ചു .   ' വേണ്ട എന്നെ ദൈവം രക്ഷിക്കും ', അയാൾ തോണിക്കാരനെ തിരിച്ചയച്ചു .   വെള്ളം ഉയർന്ന് ഒന്നാം നിലയിലെത്തി , ദേവദാസനും . പ്രാർത്ഥന മുറുകി .   പുറത്ത്   വീടിനെ പാതി വിഴുങ്ങിയ പുഴയിൽ ഒരു മോട്ടോർ ബോട്ട് ദേവദാസന്റെ നേരെ വന്നു .   ഇതിലേക്ക് കേറിക്കോളു നിങ്ങളെ ഉയർന്ന നിലത്തെത്തിക്കാം .   ദേവദാസൻ തയ്യാറായില്ല . ' വേണ്ട എന്നെ ദൈവം രക്ഷിച്ചോളും '.   വെള്ളം പിന്നെയും കയറി . ദേവദാസൻ ടെറസിൽ കയറി പ്രാർത്ഥന തുടര്ന്നു . ആ സമയത്ത് ഒരു ഹെലികോപ്റ്റർ അത് വഴി വന്നു . അത് താഴ്ന്ന് വന്ന് ഒരു കയർ താഴേക്കിട്ടുകൊടുത്തു . ആരോ വിളിച്ചു പറഞ്ഞു : കയറിൽ പിടിച്ചു തൂങ്ങി കിട...

ധോത്തി.

    കുമാരൻ വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു . അപ്പോഴാണ് അയാൾ കയറി വന്നത് .   ' ഒരു ധോത്തി വേണം , ഡബിൾ '. അയാൾ പറഞ്ഞു .   ഇവിടെ കിട്ടില്ല , കുമാരൻ പറഞ്ഞു .   ‘അതെന്താ , ഇന്ന് സ്കൂളുകൾ പോലെ നിങ്ങൾക്കും അവധി ആണോ’ ?   ‘അവധി അല്ല’ .   ‘എന്നാൽ ഒരു ധോത്തി തരൂ’ .   അധികം സംസാരിക്കുന്നത് കുമാരന് ഇഷ്ടമല്ല .   ' ഇവിടെ കിട്ടില്ല ' കുമാരൻ പാക്കിങ് തുടർന്നു .   വന്നയാൾ ഇച്ഛാഭംഗത്താൽ കുപിതനായി .   ‘ഒരു ധോത്തി തരുന്നതിന് എന്താ ബുദ്ധിമുട്ട്’ ?   കുമാരനും കുപിതനായി . പാക്കിങ് കഴിഞ്ഞു വേണം ഡെലിവറി ചെയ്യാൻ . ഇയ്യാൾ അലോസരപ്പെടുത്തുന്നു . കുറച്ചു രൂക്ഷമായി നോക്കി അവൻ പറഞ്ഞു .   ‘ഇവിടെ സര്ദാര്ജിമാർക്കുള്ള ധോത്തി ഇല്ല’ .   അത് അയാളെ കൂടുതൽ ചൊടിപ്പിച്ചു .   ‘ഞാൻ സർദാർജി ആണെന്ന് നിങ്ങള്ക്ക് എങ്ങനെ മനസ്സിലായി’ ?   ‘പിന്നെ ആരാണ് ഇസ്തിരിക്കടയിൽ മുണ്ടു വാങ്ങാൻ വരുക’ ?

പരാതി മാനേജ്‌മന്റ്.

    കുഞ്ഞുട്ടിയുടെ പതിവ് റൂട്ട് ആണ് പള്ളിയുടെ അരികിലൂടെ കയറി പോകുന്ന ചരൽപ്പാത. കുറച്ചു കയറിക്കഴിയുമ്പോൾ ഒന്ന് നിൽക്കും. മരങ്ങൾക്കിടയിലൂടെ ഇടത്ത് നിന്ന് പള്ളിയിലെ കുരിശും വലത്ത് നിന്ന് അമ്പലത്തിലെ കൊടിമരത്തിൽ തൂങ്ങിയാടുന്ന കൊടിയും പരിചയം നടിച്ചുകൊണ്ട് കുഞ്ഞുട്ടിയെ മാടി വിളിക്കും. അതിനകത്തുള്ള തമ്പുരാക്കന്മാർ വിളിക്കുന്നതാണ്, അവനറിയാം. ചിലപ്പോഴൊക്കെ പരിഭവം തുറന്നു പറയാൻ മടിക്കാറില്ല.   തമ്പുരാക്കന്മാരേ.. എത്ര കാലമായി നിങ്ങൾ എന്നെ കാണുന്നു, എന്റെ കഷ്ടപ്പാടുകൾ കാണുന്നു? ഇതിന്‌ ഒരറുതി വരുത്തിക്കൂടേ?   ഒരുദിവസം, നേരത്തെ ഇരുട്ട് പരന്ന ഒരു ദിവസം, നാട്ടുവെളിച്ചത്തിന്റെയും വഴിയുടെ മനസ്സിൽ പതിഞ്ഞ ഓര്മയുടെയും സഹായത്തിൽ കുഞ്ഞുട്ടി മെല്ലെ വഴി കയറി പാതിയിൽ ശ്വാസം അയക്കാൻ നിന്നു. പതിവ് പല്ലവിയിൽ അയാൾ പ്രാർത്ഥിച്ചു: തമ്പുരാക്കന്മാരേ.... വിശേഷമായി ഒന്നും സംഭവിക്കില്ലെന്ന് അവനറിയാം. എന്നാലും ഒരു പരീക്ഷണം. ദൈവം പ്രത്യക്ഷപ്പെട്ടതിന്റെയും കാര്യമായി പ്രസാദിച്ചതിന്റെയും കഥകൾ ഒരുപാടു കേട്ടിട്ടുണ്ട്. എല്ലാം വെറുതെ... ക്ഷീണം അല്പം ശമിച്ചെന്നു കണ്ടു കുഞ്ഞുട്ടി നടക്കാൻ തുടങ്ങ...

പ്രസംഗവിദ്യാർത്ഥി

  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ എനിക്ക് വിരസദിനങ്ങളായിരുന്നു ആദ്യമൊക്കെ . ഞാൻ പഴയ സുഹൃത്ത് രാജശേഖരനെ കണ്ടത് എനിക്ക് ആശ്വാസമായി .   ' നീ എന്റെ കൂടെ വാ , വിരസത മാറിക്കിട്ടും . കുറച്ചാളുകളെ പരിചയപ്പെടുകയും ചെയ്യാം '. ഒരു ദിവസം റെസിഡൻസ് അസോസിയേഷന്റെ മീറ്റിംഗിന് എന്നെ കൂട്ടിക്കൊണ്ടുപോയി . അവൻ അതിന്റെ സെക്രട്ടറി ആണ് .   ' ബാബു , എന്റെ ബാല്യകാലസുഹൃത്താണ് , പുറത്തായിരുന്നു '. കൂടുതലും മുതിർന്ന പൗരന്മാരുള്ള കൂട്ടത്തിൽ കുറെ പേരോട് എന്നെ പരിചയപ്പെടുത്തി . ഞാൻ പരിചയപ്പെട്ടു , കൈ കുലുക്കി , കുശലം പറഞ്ഞു .   അജണ്ടയുടെ ഭാഗമായി അവന്റെ ഒരു പ്രസംഗം . അത് കഴിഞ്ഞു ഞങ്ങൾ മടങ്ങി .   നല്ല അനുഭവം .  ഞാനതു വിട്ടില്ല . എന്തെങ്കിലും ഒത്തുചേരലോ ആഘോഷമോ ഉണ്ടായാൽ അവൻ എന്നെ കൂട്ടും . അവന്റെ സുഹൃത് എന്ന നിലക്ക് എനിക്കും സ്വാഗതമുണ്ടായി . അംശം അധികാരിക്ക് കോൽക്കാരനെ പോലെ , ഡോക്ടർക്ക് കോംപൗണ്ടേറെ പോലെ , ആനക്ക് വാല് പോലെ എനിക്കും അവന്റെ പിന്നിൽ അനിഷേധ്യമായ സ്ഥാനം കിട്ടി .   മനസ്സ് വ്യാ...

കീരിശല്യം

    കളക്ടറുടെ മീറ്റിംഗ് ചായക്ക് ‌ മുറിഞ്ഞപ്പോഴാണ് അദ്ദേഹം കുറുപ്പിനെ ശ്രദ്ധിച്ചത് . അദ്ദേഹം പറഞ്ഞു : ' കുറുപ്പേ ശാല ഒന്ന് റെഡി ആക്കി വെച്ചോളൂ , ചീഫ് സെക്രട്ടറിയും വിദേശി സുഹൃത്തും നഗരത്തിലെത്തുന്നുണ്ട് , മൃഗശാലയും സന്ദര്ശിച്ചേക്കാം . തടയേണ്ടല്ലോ , പ്രശ്നങ്ങളൊന്നും ഇല്ലല്ലോ ?'.   ' ഇല്ല സാർ , എല്ലാം ടീക് ടാക്ക് ആണ് '.   കളക്ടർ നീങ്ങി അകന്നപ്പോഴാണ് ചന്തുണ്ണിക്കുറുപ്പ് കീരിയുടെ കാര്യം ഓർത്തത് . അടുത്തിടെ ഒന്ന് ചത്തതോടു കൂടി രണ്ടു കൂടും ഒഴിഞ്ഞു കിടക്കുകയാണ് . സെക്രട്ടറിക്കോ സുഹൃത്തിനോ അപ്രീതി ഉണ്ടായാൽ തന്റെ പ്രൊമോഷൻ സ്വാഹ .   അയാൾ ഉടനെ ട്രാവലേഴ് ‌ സ് ബംഗ്ലാവിന്റെ ഓഫീസിൽ   ചെന്ന് മൃഗശാലയിലേക്കു വിളിച്ചു . സീനിയർ ക്ലാർക്ക് കണാരനെ ആണ് കിട്ടിയത് .   ' ഇപ്പൊത്തന്നെ   തിരുവന്തപുരത്തേക്കു ഒരു അപേക്ഷ അയച്ചോളു , നമുക്ക് തത്കാലം രണ്ടു കീരി വരട്ടെ . മുന്നിലെ കൂട് ഒഴിഞ്ഞു കിടക്കാൻ പാടില്ല .'   ' സാറ് വന്നിട്ട് പോരെ , ഒപ്പിടേണ്ടേ '?   ' ശരി എന്നാൽ ടൈപ്പ് ചെയ്തു ...