യുക്തിവാദി
ഒരു
ഷർട്ട് തയ്ക്കാൻ കൊടുത്തയച്ചു.
കഴിയുന്നതും വേഗം തയ്ച്ചു തരാൻ
തയ്യൽക്കാരനോട് അപേക്ഷിക്കാനും പറഞ്ഞു.
കൊടുത്തിട്ടുണ്ട്,
ദൈവം സഹായിച്ചു രണ്ടു ദിവസം കൊണ്ട് തരാമെന്നു പറഞ്ഞിട്ടുണ്ട്, തിരിച്ചു വന്ന വേലക്കാരൻ ബോധിപ്പിച്ചു.
രണ്ടു
ദിവസം കഴിഞ്ഞു വേലക്കാരൻ തയ്യൽക്കടയിൽ ഹാജരായി. 'അല്പം ജോലി ബാക്കി ഉണ്ട്,
ദൈവസഹായം ഉണ്ടായാൽ നാളെ കൊണ്ടുപോകാം', തയ്യൽക്കാരൻ
പറഞ്ഞു.
അയാൾ
വേലക്കാരനെ പിറ്റേന്നും അയച്ചു. 'ദൈവകൃപ ഉണ്ടെങ്കിൽ നാളെ തരാൻ പറ്റിയേക്കും'
തയ്യൽക്കാരന്റെ മറുപടി വേലക്കാരൻ മുതലാളിയെ അറിയിച്ചു.
പിറ്റേ
ദിവസം വേലക്കാരനെ അയക്കുമ്പോൾ അയാൾ പറഞ്ഞു: 'ദൈവത്തിനെ
കൂട്ട് പിടിക്കാതെ സ്വന്തമായി തയ്ച്ചു തരാൻ എത്ര നാളാകും
എന്ന് ചോദിക്ക്'.
Comments
Post a Comment