സഹായിക്കാൻ സഹായിക്കണം.
മഴ തോരാതെ പെയ്തു . പുഴ കര കവിഞ്ഞൊഴുകി വെള്ളം മുറ്റത്തെത്തി . അത് പിന്നെ അകത്തു കയറി . ദേവദാസൻ പുറത്തേക്കു നോക്കി പ്രാർത്ഥിച്ചു . അപ്പോഴതാ ഒരു തോണി കടവിലേക്ക് അടുക്കുന്നു . ' വെള്ളം ഇനിയും കയറും , ഇതിലേക്ക് കയറു , ഞാൻ ദൂരെ ഉയർന്ന നിലത്ത് എത്തിക്കാം ' , മുള നേരെ നിർത്തി തോണിക്കാരൻ വിളിച്ചു . ' വേണ്ട എന്നെ ദൈവം രക്ഷിക്കും ', അയാൾ തോണിക്കാരനെ തിരിച്ചയച്ചു . വെള്ളം ഉയർന്ന് ഒന്നാം നിലയിലെത്തി , ദേവദാസനും . പ്രാർത്ഥന മുറുകി . പുറത്ത് വീടിനെ പാതി വിഴുങ്ങിയ പുഴയിൽ ഒരു മോട്ടോർ ബോട്ട് ദേവദാസന്റെ നേരെ വന്നു . ഇതിലേക്ക് കേറിക്കോളു നിങ്ങളെ ഉയർന്ന നിലത്തെത്തിക്കാം . ദേവദാസൻ തയ്യാറായില്ല . ' വേണ്ട എന്നെ ദൈവം രക്ഷിച്ചോളും '. വെള്ളം പിന്നെയും കയറി . ദേവദാസൻ ടെറസിൽ കയറി പ്രാർത്ഥന തുടര്ന്നു . ആ സമയത്ത് ഒരു ഹെലികോപ്റ്റർ അത് വഴി വന്നു . അത് താഴ്ന്ന് വന്ന് ഒരു കയർ താഴേക്കിട്ടുകൊടുത്തു . ആരോ വിളിച്ചു പറഞ്ഞു : കയറിൽ പിടിച്ചു തൂങ്ങി കിട...