ധോത്തി.
കുമാരൻ
വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. അപ്പോഴാണ് അയാൾ കയറി വന്നത്.
'ഒരു
ധോത്തി വേണം , ഡബിൾ'. അയാൾ പറഞ്ഞു.
ഇവിടെ
കിട്ടില്ല, കുമാരൻ പറഞ്ഞു.
‘അതെന്താ
, ഇന്ന് സ്കൂളുകൾ പോലെ നിങ്ങൾക്കും അവധി
ആണോ’?
‘അവധി
അല്ല’.
‘എന്നാൽ
ഒരു ധോത്തി തരൂ’.
അധികം
സംസാരിക്കുന്നത് കുമാരന് ഇഷ്ടമല്ല.
'ഇവിടെ
കിട്ടില്ല' കുമാരൻ പാക്കിങ് തുടർന്നു.
വന്നയാൾ
ഇച്ഛാഭംഗത്താൽ കുപിതനായി.
‘ഒരു
ധോത്തി തരുന്നതിന് എന്താ ബുദ്ധിമുട്ട്’?
കുമാരനും
കുപിതനായി. പാക്കിങ് കഴിഞ്ഞു വേണം ഡെലിവറി ചെയ്യാൻ.
ഇയ്യാൾ അലോസരപ്പെടുത്തുന്നു. കുറച്ചു രൂക്ഷമായി നോക്കി അവൻ പറഞ്ഞു.
‘ഇവിടെ
സര്ദാര്ജിമാർക്കുള്ള ധോത്തി ഇല്ല’.
അത്
അയാളെ കൂടുതൽ ചൊടിപ്പിച്ചു.
‘ഞാൻ
സർദാർജി ആണെന്ന് നിങ്ങള്ക്ക് എങ്ങനെ മനസ്സിലായി’?
‘പിന്നെ
ആരാണ് ഇസ്തിരിക്കടയിൽ മുണ്ടു വാങ്ങാൻ വരുക’?
Comments
Post a Comment